Thursday, September 1, 2011
ഇന്ത്യന്‍ രാഷ്ട്രീയവും ജനലോക്പാലും
കഴിഞ്ഞ കുറെ കാലങ്ങളായി വലിയ വാദപ്രതിവാദങ്ങള്‍ക്ക് വിഷയീഭവിച്ച ഒന്നാണ് ജനലോക്പാല്‍ ബില്‍ . അന്ന ഹസാരെ എന്നാ ഗാന്ധിയന്‍ അഹിംസ മാര്‍ഗ്ഗമായ നിരാഹാരസമരത്തിലൂടെ കേന്ദ്ര സര്‍ക്കാരിനെ മുള് മുനയില്‍ നിര്‍ത്തിയതും , ലോക്പാല്‍ ബില്‍ കമ്മറ്റിയില്‍ പൊതു സമൂഹ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയതുമെല്ലാം ഭാരതീയ ജനത വലിയ ആവേശത്തോടും , മാധ്യമങ്ങള്‍ വര്‍ദ്ധിത പ്രധാന്യത്തോടുമാണ് സ്വീകരിച്ചത് . പിന്നീടങ്ങോട്ട് അന്ന ഹസാരെ എന്ന മനുഷ്യന് ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ പ്രതീക്ഷയും, നേതാവും ആകുന്നത് നാം കണ്ടുകഴിഞ്ഞു .
പലവിധ വിമര്‍ശനങ്ങള്‍ ഈ സമരത്തെയും ഇതിന്റെ നേത്രുത്വത്തെയും കുറിച്ച് ഉയര്‍ന്നു വരികയുണ്ടായി . ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ജീര്‍ണതയ്ക്കും , നിയമനിര്‍മാണ സഭകളെ വെല്ലുവിളിക്കുന്നതിനും , ചോദ്യം ചെയപ്പെടുന്നതിനും കാരണമാകുമെന്നതായിരുന്നു അതില്‍ പ്രധാനം .എന്നാല്‍ ഓരോ ജനപ്രതിനിധിയും വിസ്മരിച്ചു പോയ ഒന്നുണ്ട് , തങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് ജനങ്ങള്‍ ആണെന്നും അവര്‍ക്കു വേണ്ടിയാണ് പ്രവര്തിക്കെണ്ടതെന്നും ഉള്ള മഹത്തായ വസ്തുത . നിയമ നിര്‍മാണസഭകളില്‍ നിന്നും ഇത്തരം ഒരു നിയമം നിര്മിക്കപ്പെടിലന്നുള്ള തിരിച്ചറിവാണ് ജനങ്ങളെ ഇത്തരം ഒരു സമരത്തിന് പ്രരിപ്പിച്ചത് .
എന്തുകൊണ്ടാണ് അന്ന ഹസാരെയുടെ സമരത്തിനു സമീപകാല ചരിത്രത്തില്‍ വച്ച് ഏറ്റവും വലിയ ജനപിന്തുണയും വാര്‍ത്ത പ്രാധാന്യവും നേടിയെടുക്കാന്‍ സാധിച്ചത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു .കാലാകാലങ്ങളായി തങ്ങള്‍ തിരഞ്ഞെടുത്തു അധികാരത്തിന്റെ സോപാനങ്ങളിലെയ്ക്ക് പറഞ്ഞയക്കുന്നവര്‍ തങ്ങളെയും രാജ്യത്തെയും പോലും വിറ്റുതുലച്ചു അഴിമതിക്കാരും കൊള്ളക്കാരുമായി മാറുന്നത് കണ്ടു നിരാശപൂര്‍ണമായ ജനങ്ങളുടെ മനസ്സ് നമ്മുക്ക് സമരമുഖത്ത് ദര്‍ശിക്കാനാവും. ഇന്ത്യ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയായ ടൂ ജി ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാ തുറകളില്‍ അഴിമതിയുടെ ദ്വന്ദമുഖങ്ങള് കാണേണ്ടിവരുന്ന ഓരോ പൌരനും ജനാധിപത്യത്തിലും രാഷ്ട്രീയനേതാക്കളിലും ഉള്ള വിശ്വാസം ആണ് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നത് .ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും വോട്ടിങ്ങ് ശതമാനത്തില്‍ ഉണ്ടാകുന്ന കുറവ് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത് .
സര്‍ക്കാര്‍ രൂപം നല്കിയ ലോക്പാലിന്റെ കരടില്‍ അഴിമതി നിര്‍മാര്‍ജ്ജനം ചെയുവാന്നോ നിയന്ത്രണ വിധേയമാക്കുവന്നോ ഉള്ള ക്രിയാത്മകമായ യാതൊരു നിര്‍ദേശങ്ങളും ഉണ്ടായിരുന്നില്ല . അതിനാലാണ് ഹസാരെയുടെ നേത്രത്വത്തില്‍ രൂപം നല്കിയ ജനലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നും , ലോകസഭയുടെ മേശപ്പുറത്തു ചര്‍ച്ചക്ക് വയ്ക്കണമെന്നും ആവശ്യം ഉയര്‍ന്നു വന്നത് .കേന്ദ്രമന്ത്രി ഉള്‍പ്പെടെ ഭരണകക്ഷിയില്ലേ മൂന്നു അംഗങ്ങള്‍ ഇരുമ്പഴികള്ക്കുളിലായത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നില്ല . മറിച്ച് രാജ്യത്തെ പരമോന്നത കോടതിയായ സുപ്രിം കോടതിയുടെ നിരന്തര വിമര്ശനങ്ങലാലും പ്രതിപക്ഷങ്ങളുടെ നിലക്കാത്ത പ്രധിഷേധങ്ങലലും ഉടലെടുത്ത അന്വേഷണങ്ങളുടെ അടിസ്ഥാനത്താലാണ് .വിചാരണ വേളകളില്‍ ഇക്കൂട്ടര്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ അഴിമതിയുടെ പുതിയ പുതിയ ബാന്ധവങ്ങളാണ് പുറത്തു കൊണ്ടുവരുന്നത് .പരാതിക്കാരന് ആരോപണങ്ങള്‍ തെളിയിക്കുവാന്‍ കഴിയാതെ വന്നാല്‍ രണ്ടു വര്‍ഷം വരെ തടവും എന്നാല്‍ തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാരന്നു വെറും രണ്ടു മാസം തടവും ശുപാര്‍ശ ചെയുന്ന അഴിമതി നിരോധന ബില്‍ അതിന്റെ വിശ്വാസ്യതയെ തന്നെ ആണ് ചോദ്യം ചെയുന്നത് . മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വമ്പന്‍ കോര്പ്പറേറ്റ്കളുമായി കൈകോര്‍ത്തു അവര്‍ക്കുവേണ്ടി എന്ത് വിടുവേല ചെയ്തും അധികാരകസേരകളില്‍ അമര്നിരുന്നു ജനസേവനം നടത്തി പടിയിറങ്ങിപോകുമ്പോള് കോടികളുടെ ബാങ്ക് നിക്ഷേപങ്ങള്‍ ആണ് അവരെ കാത്തിരിക്കുനത് .
പുതുതലമുറയുടെ വലിയ പിന്തുണ അന്ന ഹസാരെയ്ക്ക് നേടിയെടുക്കാന്‍ സാധിച്ചത് അനുദിനം പുറത്തുവരുന്ന അഴിമതി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പ്രതിഫലനമാണ് . ഇത് അവരെ ആരാഷ്ട്രിയവാദികലാക്കി മാറ്റും എന്നകാര്യത്തില്‍ സംശയമില്ല .അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഈ കാര്യത്തില്‍ കുറേകൂടി ക്രിയാത്മകമായ നിലപാടുകള്‍ സ്വീകരിക്കേണ്ടാതായിരുന്നു. അല്ലാതെ പോലീസിനെ ഉപയോഗിച്ച് ഇത്തരം ജനകീയ ആവശ്യങ്ങളെ നിരാകരിക്കാനും തമ്സ്ക്കരിക്കാനുമായിരുന്നില്ല ശ്രമിക്കേണ്ടിയിരുന്നത് . ഈ നിയമങ്ങള്‍ ഒന്നും അഴിമതി തടയാന്‍ പര്യാപ്തമാകുവെന്നു വിശ്വസിക്കുന്നില്ല പകരം ഓരോ ഭാരതീയനും തങ്ങള്‍ അഴിമതിയിക്ക് കൂട്ട് നില്ക്കിലെന്നു പ്രതിജ്ഞ എടുക്കുവാനും അത് ദിനം പ്രതി പുതുക്കുവാനും തയാറാവണം .എങ്കില്‍ നമുക്ക് അതിവേഗം അഴിമതി രഹിത ഭാരതം നേരില്‍ കാണാന്‍ കഴിയും
ജയ് ഹിന്ദ് , ജയ് ഭാരത്മാത ......
Thursday, June 30, 2011
സ്വാശ്രയവും സര്‍ക്കാരും
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ സജീവമായി ചര്ച്ചചെയ്യപെടുന്ന ഒരു വിഷയമാന്നു സ്വാശ്രയ വിദ്യാഭാസം . പ്രാധമിക വിദ്യാഭ്യാസം പോലും ഉയര്‍ന്ന് ഫീസ് നല്കി പഠിപ്പിക്കാന്‍ തയ്യാറാകുന്ന രക്ഷിതാകളുടെ കേരളത്തില്‍, മെഡിക്കല്‍ സീറ്റില്‍ വര്‍ഷം ഇരുപത്തെട്ടു ലക്ഷം രൂപ ഫീസ് എന്നുള്ളത് വലിയ വാര്‍ത്ത അല്ലാതായിരിക്കുന്നു. അയല്സംപസ്ഥാനങ്ങള് നമ്മുടെ വിദ്യാര്‍ത്ഥി കളെ ചുക്ഷണം ചെയ്യുന്നത് തടയുവാന്‍ മുന്സാര്കാ്രുകളുടെ കാലോചിതമായ ഇടപെടലുകളാണ് സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ഉയര്‍ന്നു വന്ന സ്വാശ്രയ്യവിദ്യഭ്യ്സസ്ഥാപനങ്ങള്. 50:50 അനുപാതത്തില്‍ സീറ്റുകള്‍ വാക്കുപറഞ്ഞു സ്ഥാപനഅനുമതി വാങ്ങി പടിയിറങ്ങിപോയവര്‍ പിന്നീടു വാക്ക് മാറ്റിയത് ചരിത്രം.
കേരളത്തിലെ വിദ്യാഭ്യസ മേഖലയില്‍ സമഗ്രസംഭാവനകള്‍ നല്കിീയ ക്രൈസ്തവസഭകള്‍ എങ്കിലും തങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങള്ളില് വാക്ക് പാലീക്കെണ്ടാതയിരുന്നു. എന്നാല്‍ തങ്ങളുടെ ഇഷ്ട്ടംപോലെ സീറ്റുകച്ചവടം നടത്തി സമാന്തരസര്ക്കാപരായി പ്രവര്ത്തിെകുന്നതും ഈക്കുട്ടര്‍ തന്നെ. ദരിദ്രനും പാര്ശ്വസവല്കളരിക്കപെട്ടവനും ക്രിസ്തുവിനെ കാട്ടികൊടുത്തു വിദ്യഭ്യാസത്തിന്റെ പുതിയ സുവിശേഷം പകരേണ്ടിരുന്നവര് തങ്ങളുടെ വിശ്വാസികളുടെ വോട്ടുബാങ്ക് കാട്ടി രാഷ്ട്രിയപാര്ട്ടി കളെ വരുതിയില്‍ നിര്ത്തു ന്നു. പ്രായോഗികതയുടെ വാദങ്ങള്‍ നിരത്തിയും കോടതിവിധിയുടെ പിന്ബുലത്തിലും സ്വാശ്രയ്യകച്ചവടം നിര്ബാ ധം തുടരുന്നവര്‍ ഒരു കാര്യം മനസിലാകുന്നത് നന്നായിരിക്കും. മുല്യബോധവും സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്ത ഒരു പുത്തന്‍ തലമുറയെയാണ് ഇക്കൂട്ടര്‍ സൃഷ്ടിക്കുന്നത്. .
കഴിഞ്ഞ സര്ക്കാരര് ജനകീയ പിന്തുന്നയോടെ സ്വാശ്രയ്യമേഖലയില് ഇടപെടാന്‍ തുടങ്ങിയപ്പോള്‍, വിശ്വാസികളെ തെരുവിലിറക്കി ക്രൈസ്തവമാനേജുമെന്റുകള്‍ അതിനെയൊക്കെ പ്രതിരോധിക്ക്യുകയാന്നുചെയ്തത് .എന്നാല്‍ ഈ പ്രതിരോധത്തെ മറികടക്കാന്‍ മാത്രം ഇചചാശക്തി സര്ക്കാധരിന്നു ഇല്ലായിരുന്നു താനും .മാനേജുമെന്റുകളുടെ വക്തകളായി ദ്രിശ്യമാദ്യമങ്ങളില് മറ്റും പ്രിത്യഷപ്പെടുന്നവരില് പലരും വ്യവസയീകളന്നെനതു ഈ മേഖലയുടെ വാണിജ്യസാധ്യതകളിലെയ്ക്ക് വിരല്ചുീണ്ടുന്നു . ഇങ്ങനെയെങ്കില്‍ നാളെ അംബാനിമാരും മല്ല്യമാരും ആയിരിക്കും കേരളത്തിലെ സ്വാശ്രയ്യസ്ഥാപനങ്ങളുടെ അമരക്കാര്‍ . അതിനാല്‍ ഇതിനെ കടിഞ്ഞാണ്‍ ഇടേണ്ടത് അത്യാവശ്യമായിരിക്കുന്നു.
കേരളത്തില്‍ അങ്ങോളമിങ്ങോളം കുട്ടിസഖാക്കള്‍ പ്രതിഷേധപെരുമഴപ്പെയിക്കുമ്പോഴും, സഖാക്കളുടെ നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളേജിലും സീറ്റുകള്‍ യഥേഷ്ടം വില്പ്പന്നനടത്തികൊണ്ടിരിയ്ക്കുന്നതു സമരങ്ങളുടെ ധാര്മിംകതയാന്നു ചോദ്യം ചെയുന്നത്. അതിവേഗം ബഹുദൂരം മൂനേറുന്ന ഈ സര്ക്കാ്രും സ്വാശ്രയ്യവിഷയത്തില് ഇരുട്ടില്‍ തപ്പിതടയുകയാന്നു.
കേരളത്തിലെ സ്വാശ്രയ വിദ്യഭാസമേഖല കുറ്റമറ്റതും, സുതാര്യവും, സമയബന്ധിധമായി നടപ്പാക്കണമെങ്കില്‍ സര്കാംരും മാനേജുമെന്റുകളും ഒരുപോലെ മുന്നിട്ടിറങ്ങണം . കോടതിവിധികളുടെ ബലത്തില്‍ സര്ക്കാ്രിനെ മറികടന്നുള്ള മാനജുമെന്റുകളുടെ പ്രവര്ത്തുനവും , രാഷ്ട്രിയ ധാര്‍മി കത ഇല്ലാതെ സമരാഹ്വാനങ്ങള്‍ മാത്രം നടത്തുന്ന പാര്‍ട്ടി കളും എല്ലാം വെറുക്കപെടെണ്ടാതുതന്നെയാണ്.. അടുത്ത അധ്യയന വര്ഷരമെങ്കിലും കേരളത്തിലെ നിരത്തുകള്‍ സമരമുഖങ്ങളില്‍ നിന്നും രക്ഷപെടാന്‍ സര്ക്കാപരും മനജുമെന്റുകളും തമ്മില്‍ ഒതുതീര്പ്പി്ല് എത്തിച്ചേരുമെന്ന ശുഭ പ്രതീക്ഷയോടെ.....

Subscribe to:
Comments (Atom)